വാർത്തകൾ , ടെക്നോളജി , രാഷ്ട്രീയം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മലയാളം പോഡ്കാസ്റ്റ് Telegram : Http://t.me/MalayalamPodcast
ടെലഗ്രാം മെസഞ്ചർ ഉപയോഗിച്ച് ഓൺലൈൻ ക്ളാസ്റൂമുകൾ അല്ലെങ്കിൽ വലിയ ഗ്രൂപ്പുകൾ എങ്ങനെ ഫലപ്രദമായി മാനേജ് ചെയ്യാം.
ഒരു കോളിനോ , മെസേജിനോ പോലും മറുപടി നൽകാതെ സോഷ്യൽ മീഡിയയിൽ ഡിപ്രഷനെപ്പറ്റി എല്ലാം അറിയാം എന്ന് ട്വീറ്റ് ചെയ്യുന്നവരോട് ഒരു വാക്ക് സുശാന്ത് സിങ്ങിന്റെ മരണവും അദ്ദേഹം ബോളിവുഡിലെ നെപ്പോട്ടിസവും YouTube : https://youtu.be/ZUKuIQvBo2w
ഓൺലൈൻ അധിക്ഷേപം നേരിട്ട ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ റോസ്റ്റ് ചെയ്ത പോലീസിന്റെ ഒഫീഷ്യൽ ചാനൽ റോസ്റ്റിങ് അനലൈസ് ചെയ്യുന്നു https://youtu.be/rJh_PZlaJ74
ടിക് ടോക് വെറുക്കുന്ന മൂന്ന് തരം ആളുകൾ ഏതൊക്കെയാണ് ? ഈ കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?
ആധാർ ഡേറ്റാ എന്നത് ഒരു സുവർണ്ണ ഖനിയാണ്. ഇന്ത്യൻ ഗവൺമെന്റിന് പോലും എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാത്ത ഡേറ്റയുടെ അക്ഷയപാത്രം . ഓരോ ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റിയും, ബയോമെട്രിക് വിവരങ്ങളും , സേവനങ്ങളും എല്ലാം തന്നെ കണക്ട് ചെയ്ത ഒരു വൻ ഡേറ്റാ ബാങ്ക്. ഈ നിധിയിൽ കണ്ണ് വയ്ക്കാത്തവരായി ഫേസ്ബുക്ക് , ഗൂഗിൾ തുടങ്ങി ആരും തന്നെ ഉണ്ടാവില്ല. ലോകമെങ്ങും ഇത്തരത്തിലുള്ള ടെക് കമ്പനികളുടെ സുരക്ഷിതത്തെ ചർച്ച ചെയ്യുമ്പോൾ ഇവിടുത്തെ ആളുകൾ ഫേക്ക് ന്യൂസ് ഒഴിവാക്കാൻ രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് ആയ ആധാർ ഡേറ്റാ എങ്ങനെ ഫേസ്ബുക്കിന് നൽകണം എന്നതിനെപറ്റി ആലോചിക്കുകയാണ്. അതായത് കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതിനെപ്പറ്റി.
ഒരൊറ്റ മിനിറ്റ് കൊണ്ട് കാമുകിയുടെ വാട്സ്ആപ്പിലെ മുഴുവൻ വിവരങ്ങളും ചോർത്താം.. മലയാളത്തിൽ ആയിരകണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഒരു ടെക് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ട ഒരു വീഡിയോയുടെ തലക്കെട്ട് ആണ് ഇത് . സത്യത്തിൽ ഇത്രയധികം ആളുകൾ യൂട്യൂബിൽ അതും മലയാളത്തിൽ ഉള്ള ഒരു ടൈറ്റിൽ സെർച്ച് ചെയ്തിട്ടാണോ ഇത്തരത്തിലുള്ശ ഒരു വീഡിയോയ്ക്ക് ഇത്രയധികം പ്രചാരം ലഭിച്ചത് അതോ ഇനി മലയാളി പുരുഷന്മാരുടെ ഏതെങ്കിലും തരത്തിലുള്ള ഇൻസെക്യൂരിറ്റിയാണോ ഇത്തരത്തിലുള്ള വീഡിയോകൾക്കു ഇത്രയധികം പ്രചാരം ലഭിക്കുന്നതിന് പിന്നിൽ. Http://t.me/malayalampodcast
എല്ലാവർക്കും വേണ്ടത് നിങ്ങളുടെ ശ്രദ്ധയാണ് ഒരാളുടെ ശ്രദ്ധ നേടിയെടുക്കുക എന്നതാണ് ഏതൊരു പ്രോഡക്ടിനും വിജയത്തിന് ലക്ഷ്യം. ഒരാളുടെ സമയവും ഡേറ്റായും പാഴാക്കാനുള്ളതല്ല എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ കുറച്ച് ഡേറ്റയിൽ പ്രവർത്തിക്കുന്ന പോഡ്കാസ്റ്റ് എന്നൊരു ഒരു സാധ്യതയെ പറ്റി ഞാൻ ആലോചിക്കുന്നത്. ഏറ്റവും പുതിയ ടെക്നോളജി അപ്ഡേറ്റുകൾ കേൾക്കാം
ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്മാർട്ഫോൺ മാൽവെയറുകളിൽ ഏറ്റവും പവർഫുൾ ആയി റഷ്യയുടെ "മോണോക്കിൾ" UC Browser , ES File Explorer തുടങ്ങിയ നിരവധി ആപ്പുകളിൽ ഇതിനെ കണ്ടെത്തി. വിശദമായ വിവരങ്ങൾ.. പോഡ്കാസ്റ്റിൽ #ExclusivePodcast #Monokle Visit @MalyalamPodcast On Telegram