Let's Talk with Kamarudheen

Follow Let's Talk with Kamarudheen
Share on
Copy link to clipboard

ജീവിതവുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ

Kamarudheen


    • Oct 27, 2022 LATEST EPISODE
    • infrequent NEW EPISODES
    • 19m AVG DURATION
    • 11 EPISODES


    Search for episodes from Let's Talk with Kamarudheen with a specific topic:

    Latest episodes from Let's Talk with Kamarudheen

    ലുക്കിൽ കാര്യമുണ്ടോ? Image building |Image consulting

    Play Episode Listen Later Oct 27, 2022 5:49


    "ലുക്കിലല്ല, വർക്കിലാണ് കാര്യം!" പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണിത്. എന്നാൽ ലുക്കിൽ വല്ല കാര്യവുമുണ്ടോ? ലുക്കും വർക്കും തമ്മിൽ ബന്ധമുണ്ടോ? നിങ്ങളെ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് നിങ്ങൾ കയറി വരികയാണെന്ന് വിചാരിക്കുക. നിങ്ങളെ ആദ്യം കാണുമ്പോൾ അവിടെയുള്ളവർ നിങ്ങളെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കിയെടുക്കില്ലേ? ആ ഇമേജ് വെച്ചായിരിക്കില്ലേ അപ്പോൾ നിങ്ങളോട് പെരുമാറുന്നത്? പലപ്പോഴും പല നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഈ ഇമേജിന്റെ പേരിൽ നമുക്ക് കിട്ടിയിട്ടുണ്ടാവാം. എന്നാൽ നമ്മൾ ആ പുതിയ സ്ഥലത്തെത്തി സംസാരിച്ചു തുടങ്ങുമ്പോൾ നമ്മളെ പറ്റി മറ്റൊരു ഇമേജ് ആകാം നൽകുന്നത്. എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരാളെക്കുറിച്ച് ആ ഫസ്റ്റ് ഇമേജ് ക്രിയേറ്റ് ചെയ്യുന്നത്? പറയാം.. കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിൽ വെച്ച് ഒരാളെ പരിചയപെട്ടു, അവർ ഒരു ഇമേജ് കൺസൾട്ടന്റാണ്. കൗതുകം ലേശം കൂടുതലായത്കൊണ്ട് ഇമേജ് കൺസൾട്ടിങ്ങിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു, കൂട്ടത്തിൽ ഒരു കൺസൾട്ടിങ്ങും എടുത്തു. ആളുകളെ പഠിച്ചു അവർക്കനുസൃതമായ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ആളുകളെ സഹായിക്കുന്നതാണ് അവരുടെ ജോലി. അതായത് നമ്മൾ ഒരുപാട് മിടുക്കരും , അറിവുള്ളവരും, കഴിവുള്ളവരും ഒക്കെ ആയിരിക്കും. എന്നാൽ പലപ്പോഴും നമ്മൾ നമ്മളെ അവതരിപ്പിക്കുന്നത് നേരെ തിരിച്ചായിരിക്കും. അതുകൊണ്ടുതന്നെ പല മേഖലകളിലും പലപ്പോഴും പല അവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടേക്കാം. ഒരാൾ മറ്റുള്ളവരുടെ മുന്നിൽ സ്വയം എങ്ങനെ ചിത്രീകരിക്കുന്നു എന്നത് മറ്റുള്ളവരിൽ ഒരു ഇമ്പ്രഷൻ ഉണ്ടാക്കുന്നു അതാണൊരാളുടെ ഇമേജ്. അത് ഒരാളുടെ വസ്ത്രം, രൂപം, ഭാവം, ശരീരഭാഷ, ഗ്രൂമിങ്, സംസാര രീതി എന്നിവയെല്ലാം അടങ്ങിയതാണ്. ഒരാളുടെ ഇമേജ് മാറ്റിയെടുക്കാനാവുമോ?  ചില കര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലാണ്, എന്നാൽ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല  (Things in our Control, things not in our control) എന്നാൽ നമ്മുടെ ഇമേജിലെ ഒരുപാട് കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്, അതുകൊണ്ടുതന്നെ അവ മാറ്റാനും കഴിയും. ഉദാഹരണത്തിന് വസ്ത്രങ്ങൾ! നമുക്ക് ചേരുന്ന, നമ്മെ കുറിച്ച് നല്ല ഒരു ഇമ്പ്രെഷൻ ഉണ്ടാക്കുന്ന കംഫർട്ടബിൾ ആയ വസ്ത്രധാരണ രീതി നമുക്കുണ്ടാക്കിയെടുത്തുകൂടെ? തീർച്ചയായും സാധിക്കും. പലപ്പോഴും അത് സ്വയം കഴിയുന്നില്ലെങ്കിൽ ആ വിഷയത്തിൽ വിദഗ്ധനായ മറ്റൊരാളുടെ സഹായംകൊണ്ട് നമുക്കതിനു കഴിയും. പലപ്പോഴും നമ്മുടെ വസ്ത്രം സ്വയം chose ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ നമ്മൾ നമ്മുടെ പാർട്ണറുടെയോ സുഹൃത്തുക്കളുടെയോ സഹായം എടുക്കാറില്ലേ? ഷോപ്പിംഗും വസ്ത്രധാരണ തീരുമാനങ്ങൾ എടുക്കുന്നതിലും അതുവഴി ഒരു മേക്കോവർ കൊണ്ടുവരാനും ഇത്‌ സഹായിക്കില്ലേ? അതുപോലെതന്നെയാണ് ഒരാളുടെ , ഭാവം, ശരീരഭാഷ, ഗ്രൂമിങ്, സംസാര രീതി, സ്വയം അവതരണം, മര്യാദകൾ, പെരുമാറ്റം തുടങ്ങിയവയിലെല്ലാം. നമുക്ക് വേണമെങ്കിൽ സ്വയമോ ഒരാളുടെ സഹായത്താലോ മാറ്റങ്ങൾ വരുത്താം. പല പ്രൊഫഷനുകൾക്കും, ബിസിനസിനും, മാർക്കറ്റിംഗിനുമെല്ലാം , ഇമേജിന് വളരെ പ്രധാനപ്പെട്ട റോളുണ്ട്. അത് ഒരാളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന കാര്യമാണ്. ഇവിടെയാണ് ഒരു ഇമേജ് കൺസൾട്ടന്റിന്റെ റോളിന്റെ പ്രസക്തി. ഒരു ഇമേജ് കൺസൾട്ടന്റ് ഒരാളുടെ രൂപഭാവം, പെരുമാറ്റം, ഇടപഴകൽ, സ്റ്റൈലിംഗ്, തുടങ്ങി ഒരാളുടെ ഇമേജ് മെച്ചപ്പെടുത്തലിന്റെ വശങ്ങൾ വിശദമായി മനസ്സിലാക്കി ഒരു വ്യക്തിയെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പലപ്പോഴും ഒരാളിൽ ഉണ്ടായിരിക്കേണ്ടത് ആന്തരികമായ മാറ്റങ്ങളായിരിക്കാം, ആ മാറ്റങ്ങളായിരിക്കാം പുറത്ത് പ്രകടമാവേണ്ടത്,ഇത്തരം സന്ദർഭങ്ങളിൽ പുറത്ത് മാത്രം മാറ്റം വരുത്തിയത്കൊണ്ട് കാര്യമുണ്ടാകണമെന്നില്ല.അത്തരം സന്ദർഭങ്ങളിൽ അകത്തും മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ട ഡീപ് വർക്കുകൾ വേണ്ടിവരാം.  ഒരാൾക്ക് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനു മുമ്പ് ഒരാളെക്കുറിച്ച് വിശദമായി പഠിക്കുകയും അവരെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയത് അവർക്ക് വേണ്ട മാറ്റം നിർദ്ദേശിക്കുന്നത് കൊണ്ടാണ്  കേവലം വേഷം കെട്ടലിൽ നിന്ന് ഇമേജ് കൺസൽട്ടിങ്ങ് വ്യത്യസ്തമാവുന്നത്. അപ്പൊ വർക്കിൽ മാത്രമല്ല, ലുക്കിലും കാര്യമുണ്ട് അതുകൊണ്ട് ആവശ്യമെങ്കിൽ ലുക്കിൽ ഒന്ന് വർക്ക് ചെയ്തു നോക്കാവുന്നതാണ്. ✍️Khamarudheen KP COO Happiness Route 9846786445 --- Send in a voice message: https://anchor.fm/talkwithkamarudheen/message

    കുട്ടികൾ പഠനത്തിൽ മിടുക്കരാവാൻ എന്തു ചെയ്യണം? | Parenting Malayalam

    Play Episode Listen Later Jul 29, 2022 18:40


    കുട്ടികൾ പഠനത്തിൽ മിടുക്കരാവാൻ എന്തു ചെയ്യണം? ഈ വിഷയമാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നത്. --- Send in a voice message: https://anchor.fm/talkwithkamarudheen/message

    കുട്ടികളെ എങ്ങനെ വളർത്തണം? | രക്ഷിതാക്കൾ അറിയാൻ | Parenting tips | Parenting Malayalam

    Play Episode Listen Later Jul 28, 2022 22:06


    കുട്ടികളെ എങ്ങനെ വളർത്തണം? | രക്ഷിതാക്കൾ അറിയാൻ എന്ന വീഡിയോ പ്രേസേന്റേഷന്റെ podcast ആണ് ഈ എപ്പിസോഡ്. --- Send in a voice message: https://anchor.fm/talkwithkamarudheen/message

    കൗമാരക്കാർ ഇത്ര കുഴപ്പക്കാരാണോ? | Adolescent issues and solutions

    Play Episode Listen Later Jul 28, 2022 20:16


    മനുഷ്യ വളർച്ചയിലെ ഏറ്റവും നിർണ്ണായകമായ ഘട്ടങ്ങളിൽ ഒന്നാണ് കൗമാരം, കൗമാരക്കാരുടെ വളർച്ചയെയും അവരുടെ പേരെന്റ്റിങ്ങിനെ കുറിച്ചുമാണ് ഈ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നത്. --- Send in a voice message: https://anchor.fm/talkwithkamarudheen/message

    കുട്ടികളുടെ മൊബൈൽ അമിതോപയോഗം എങ്ങനെ കുറക്കാം? Mobile Addiction of Children Malayalam Podcast

    Play Episode Listen Later Jul 27, 2022 34:18


    കുട്ടികളുടെ മൊബൈൽ അമിതോപയോഗം എങ്ങനെ കുറക്കാം? കോവിഡിന് ശേഷം കുട്ടികൾക്കിടയിൽ വലിയതോതിൽ മൊബൈൽ അഡിക്ഷൻ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത് പലപ്പോഴും കുട്ടികൾ പഠനത്തിൽ പിറകിൽ ആകാനും അവരിൽ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം കുറക്കാൻ എങ്ങനെ രക്ഷിതാക്കൾക്ക് രമ്യമായി ഇടപെടാം എന്നും അഡിക്ഷനിൽ നിന്ന് കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താമെന്നും ചർച്ച ചെയ്യുകയാണ് ഈ വെബിനാറിൽ. അതിന്റെ വോയിസ്‌ റെക്കോർഡ് ആണ് ഈ Podcast --- Send in a voice message: https://anchor.fm/talkwithkamarudheen/message

    മനസ്സിന്റെ ആരോഗ്യം ;നമ്മളിറിയേണ്ടത് | Mental Health Malayalam

    Play Episode Listen Later Jul 18, 2022 52:32


    മനസ്സ് തളർന്നാൽ നമുക്ക് നന്നായി ജീവിക്കാനാവുമോ? ശാരീരികാരോഗ്യം പോലത്തന്നെ, ചിലപ്പോൾ അതിനേക്കാൾ ഏറെയും പ്രധാനമാണ് മനസിന്റെ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം എന്ന് നമുക്കെല്ലാവര്ക്കും ധാരണയുണ്ടാകും, പക്ഷെ മനസിന്റെ ആരോഗ്യത്തേക്കുറിച്ചോ? --- Send in a voice message: https://anchor.fm/talkwithkamarudheen/message

    ദേഷ്യം നിയന്ത്രിക്കാം. anger management Malayalam

    Play Episode Listen Later Jul 18, 2022 45:09


    ദേഷ്യം ഒരു മോശം കാര്യമായാണ് മനസ്സിലാക്കപ്പെടാറുള്ളത്. എന്നാൽ അങ്ങനെ തന്നെയാണോ ? ദേഷ്യപ്പെടുന്നത് ബന്ധങ്ങൾ വഷളാക്കുമെന്ന കാര്യം നമുക്ക് അനുഭവമാണ്. എന്നാൽ അത് പ്രകടിപ്പിക്കാതെ കടിച്ചമർത്തുന്നത് അതിലേറെ പ്രശ്നങ്ങൾ വിളിച്ചു വരുത്തും അപ്പോൾ പിന്നെ എന്ത് ചെയ്യും ? ആരാണ് നമ്മുടെ ദേഷ്യത്തിന് ഉത്തരവാദി ? നിങ്ങളുടെ ചോദ്യങ്ങളും ചിന്തകളുമായി വരൂ. നമുക്ക് ചർച്ച ചെയ്യാം, പരസ്പരം കേൾക്കാം, മനസിലാക്കാം --- Send in a voice message: https://anchor.fm/talkwithkamarudheen/message

    തല്ലുമാല!

    Play Episode Listen Later Jul 17, 2022 3:14


    കൂട്ടികൾ നന്നാവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അടിയാണോ? --- Send in a voice message: https://anchor.fm/talkwithkamarudheen/message

    സന്തോഷത്തിന്റെ താക്കോൽ

    Play Episode Listen Later Jul 17, 2022 4:47


    സന്തോഷത്തിന്റെ താക്കോൽ. ചാവുകടൽ എന്ന് കേട്ടപ്പോൾ ഞാൻ കരുതിയിരുന്നത് അതൊരു കടലാണെന്നാണ് എന്നാൽ യഥാർത്ഥത്തിൽ ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഒരു ഉപ്പുജല തടാകമാണ് ചാവുകടൽ. ഇതിന്‌ കടലിനെക്കാൾ 8.6 മടങ്ങ് ലവണാംശം ഉള്ളതുകൊണ്ടുതന്നെ ജീവജാലങ്ങൾക്ക് ഒട്ടും ജീവിക്കാൻ കഴിയാത്ത വെള്ളമാണിത് എന്നാൽ ഇതുപോലെത്തന്നെ മറ്റൊരു തടാകമാണ് ഗലീലി കടൽ. വടക്ക് -കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം ആണ് ഗലീലി . നിരവധി ജല സസ്യങ്ങളാലും ജല ജീവികളാലും സമൃദ്ധമാണ് ഗലീലി കടൽ. ഈ രണ്ട് താടാകങ്ങളിലേക്കും പ്രധാനമായും എത്തിച്ചേരുന്നത് ജോർദ്ദാൻ നദിയിലെ വെള്ളമാണ്, അപ്പോഴത്തെ സംശയം ഒരേ നദിയിലെ വെള്ളം പതിക്കുന്ന രണ്ട് താടാകങ്ങൾക്ക് എന്തുകൊണ്ടാണ് രണ്ട് സ്വഭാവം? ഒന്നിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയില്ല, എന്നാൽ മറ്റൊന്ന് ജീവജാലങ്ങളുടെ പറുദീസയും.! ഇതിനു കാരണം ഒന്നേ യുള്ളൂ ചാവുകടലിൽ പതിക്കുന്ന വെള്ളം എങ്ങോട്ടും ഒഴുകുന്നില്ല, കെട്ടിക്കിടന്നു വെള്ളം ആവിയായി ലവണാംശം കൂടി ജീവ യോഗ്യമല്ലാതാവുന്നു. എന്നാൽ ഗലീലിയിലെ വെള്ളം വീണ്ടും പല സ്ഥലത്തേക്കും ഒഴുകുന്നു അവിടെ കൂടുതൽ കൂടുതൽ ജീവനുണ്ടാകുന്നു. ഇനി ഇതിനെ ഒന്ന് ജീവിതവുമായി താരതമ്യപ്പെടുത്താം, ജീവിതം എല്ലാം നേടിയെടുക്കാൻ മാത്രമുള്ളതല്ല. കൊടുക്കലുകൾക്ക് കൂടിയുള്ളതാണ്, നാം പല കാര്യങ്ങളും നേടിയവരാണ് അത് ധനമാവാം, അറിവാകാം , കഴിവുകളാകാം, സ്നേഹമാവാം, ബഹുമാനമാവാം..ഇതിലൂടെ നമ്മൾ സ്വയം സന്തോഷവാനാകുന്നതുപോലെ ഇവ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിലൂടെ നമ്മൾ പോകുന്ന വഴികളിൽ മുഴുവൻ സന്തോഷം പകരാൻ നമുക്കാവും... --- Send in a voice message: https://anchor.fm/talkwithkamarudheen/message

    കുട്ടികളുടെ പരീക്ഷയിൽ രക്ഷിതാകൾക്കെന്ത് കാര്യം?

    Play Episode Listen Later Mar 10, 2022 6:42


    പരീക്ഷയില്‍ രക്ഷിതാക്കൾക്കെന്ത് കാര്യം! പഠനം പരീക്ഷ എന്നൊക്കെ കേള്‍ക്കുമ്പോള്‍തന്നെ ഉത്കണ്ഠയാണ്, കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും. പഠനവും പരീക്ഷയും കുട്ടികള്‍ക്കുള്ളതാണെങ്കിലും പരീക്ഷ കാലത്ത് കുട്ടികളെക്കാൾ കൂടുതൽ ടെൻഷനടിക്കുന്നത് രക്ഷിതാക്കളായിരിക്കും അതുകൊണ്ടുതന്നെ എക്സാം പ്രഷറിനെക്കാൾ കൂടുതൽ പ്രഷർ രക്ഷിതാക്കളായിരിക്കും കുട്ടികൾക്ക് കൊടുക്കുന്നത്. എന്നാൾ രക്ഷിതാകൾക്ക് കുട്ടികളുടെ പരീക്ഷയിൽ വല്ല റോളുമുണ്ടോ? എന്ത് രീതിയിലാണ് അവർക്ക് പഠനത്തിൽ കുട്ടിയെ സഹായിക്കാനാവുക..? കുട്ടികളുടെ മികച്ച പ്രകടനം പരീക്ഷയില്‍ പ്രതിഫലിക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്ത് ചെയ്യാൻ കഴിയും..? കമറുദ്ധീൻ. കെപി Director Happiness Route 9846786445 --- Send in a voice message: https://anchor.fm/talkwithkamarudheen/message

    Forest Bath

    Play Episode Listen Later Mar 8, 2022 3:02


    വനക്കുളി (Forest Bathing ) യെക്കുറിച്ചു കേട്ടിട്ടുണ്ടോ? ജപ്പാനിലെ നാഷണൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി 1982 ഇൽ തുടങ്ങിയ ഒരു പദ്ധതിയാണിത് ...ഏതു മടിയന്മാർക്കും ചെയ്യാവുന്ന ഒരു ഉത്തമ വ്യായാമം കൂടിയാണിത് .. അതായത് ഓട്ടമോ,ചാട്ടമോ വ്യായാമമോ ഒന്നും ചെയ്യാതെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചു ഒരു ദിവസം കാടിന്റെ ഗന്ധവും,തണുപ്പും,മരങ്ങൾക്കിടയിലൂടെ വരുന്ന വെയിലും, കാറ്റും, പക്ഷികളുടെ പാട്ടും ഒക്കെ കേട്ട് ശാന്തമായി വനത്തിലൂടെ നടക്കുക . ജാപ്പാനീസ്‌ ഭാഷയിൽ ഇതിനെ Shinrin Yoku എന്ന് പറയുന്നു. --- Send in a voice message: https://anchor.fm/talkwithkamarudheen/message

    Claim Let's Talk with Kamarudheen

    In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

    Claim Cancel