Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

2025 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Australia is known around the world for its rich and diverse First Nations cultures. But when it comes to native title and land rights, you might still wonder what they actually mean. Discover what native title means in Australia, how it began with the Mabo Case, what the Native Title Act does, and why it matters for all Australians. - ലോകത്തിലെ ഏറ്റവും നീണ്ടുനിൽക്കുന്ന ആദിമവർഗ്ഗ സംസ്കാരത്തിലൂടെ പ്രശസ്തമാണ് ഓസ്ട്രേലിയ. എന്നാൽ ഇവിടത്തെ ഭൂമിക്ക് മേൽ ആദിമവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഉടമസ്ഥതയും അവകാശങ്ങളും മനസിലാക്കുന്നത് അത്ര എളുപ്പമല്ല. മാബോ കേസ് എന്ന പ്രശസ്തമായ നിയമപോരാട്ടത്തിലൂടെ, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയ്ക്ക് ലഭിച്ച നേറ്റീവ് ടൈറ്റിൽ അവകാശത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

ഓസ്ട്രേലിയൻ നഗരങ്ങളിൽ 2019ന് ശേഷം വീട്ടുവാടക 50 ശതമാനത്തിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആറക്ക വരുമാനമുള്ളവർക്കാണ് നഗരങ്ങളിൽ വീട് വാടകയ്ക്ക് ലഭിക്കാൻ മുൻഗണനയുള്ളത്. ഒരാളുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. സിഡ്നി, കാൻബെറ തുടങ്ങീ പ്രാദേശിക ഇടങ്ങളിലും വാടകയിൽ വൻ വർധനവ്. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

ഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്കെ ചെയ്യണം എന്നുതുടങ്ങീ, ലൈസൻസ് കൺവേർഷനുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

സിഡ്നിയിലെ ബോണ്ടായ് ബീച്ചിൽ 15 പേരെ വെടിവച്ചു കൊന്ന സംഭവത്തിൽ ആരോപണവിധേയരായ അക്രമികൾ ഇന്ത്യൻ വംശജരാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ ഒരാളെ കീഴടക്കാൻ സഹായിച്ചതും ഒരു ഇന്ത്യൻ വംശജനാണെന്ന വിശദാംശങ്ങൾ പുറത്തുവന്നു. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെ മാതൃകയാക്കണം എന്ന് പറഞ്ഞിട്ടുള്ള തോക്ക് നിയമങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നു. അക്കാര്യമാണ് ഈഇ പോഡ്കാസ്റ്റിൽ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

2025 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും, സന്തോഷവുമെല്ലാം പ്രതീക്ഷിച്ച് ഓസ്ട്രേിയയിലേക്ക് എത്തുന്നവരാണ് കുടിയേറ്റ സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ, ബോണ്ടായ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങൾ എത്രത്തോളം ആശങ്കയാണ് നൽകുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ കാഴ്ചപ്പാടുകൾ പങ്കു വെയ്ക്കുകയാണ് എസ് ബി എസ് മലയാളം. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

സിഡ്നി ബോണ്ടായ് ബീച്ചിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയുൾപ്പെടെ 16 മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

2025 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇത്തവണത്തെ ക്രിസ്തുമസിന് വ്യത്യസ്തമായൊരു വൈൻ രുചിക്കൂട്ട് പരിചയപ്പെടാം. സ്വാദേറിയ ചെറി വൈൻ...എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറി വൈനിൻറെ രുചിക്കൂട്ട് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.

2025 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒരു ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ വീണ്ടും രൂക്ഷമായ കാട്ടുതീ വ്യാപനമുണ്ടാകുമെന്നാണ് ഈ വർഷത്തെ മുന്നറിയിപ്പ്. ക്രിസ്തമസ് അവധിക്കാലത്ത് യാത്രകൾ പോകുന്നവർക്കായി നിരവധി നിർദ്ദേശങ്ങൾ അഗ്നിശമന വിഭാഗങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്

2025 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും അതിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം...

2025 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകാനായി സമ്മാനങ്ങളോ, മറ്റ് സാധനങ്ങളോ വാങ്ങുന്നുണ്ടെങ്കിൽ വിലയുടെ പത്തു ശതമാനത്തോളം വിമാനത്താവളത്തിൽ നിന്ന് തിരികെ ലഭിക്കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്കീം. ജി എസ് ടി, അഥവാ ചരക്കുസേവന നികുതിയായി നൽകുന്ന തുക എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ എട്ടിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

അവധിക്കാലം അടുത്തതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. കേൾക്കാം വിശദമായി...

ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ഒരു അവശ്യ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. എന്നാൽ എത്ര ആഴ്ച വരെയാണ് മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം ചെയ്യാവുന്നത് എന്നും, എത്ര ആഴ്ചമുതലാണ് പ്രത്യേക ആരോഗ്യപരിശോധനകൾ വേണ്ടതെന്നും അറിയാമോ? ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങൾ അറിയാം, വിശദമായി...

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

2025 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Australia is restricting access to social media accounts for under-16s, and many families are wondering what it means in practice. While the rules place responsibility on tech platforms rather than young people or their parents, the changes may still create stress for teens who rely on social media to stay connected. Find out how the ban will work, why connection still matters, and how experts suggest supporting young people through the transition. - 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടുള്ള നിയമം ഡിസംബർ 10ന് ഓസ്ട്രേലിയയിൽ നിലവിൽ വരും. ടീനേജുകാർക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ, അതിനോട് പൊരുത്തപ്പെടാൻ കുട്ടികൾക്ക് എന്തു തരത്തിലുള്ള പിന്തുണ നൽകണമെന്നും, അവരെ എങ്ങനെ സഹായിക്കണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

2025 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യയിലേക്കുള്ള ഇ-വിസകൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് അവധിക്കാല യാത്രക്കൊരുങ്ങുന്ന പലരെയും പ്രതിസന്ധിയിലാക്കുകയാണ്. വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര പ്ലാനുകൾക്ക് അന്തിമ രൂപം നൽകാവൂ എന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും..

2025 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് ഈ വർഷം മൂന്നു തവണ കുറച്ചെങ്കിലും, വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന്റെ ഒരു ഗുണവുമുമ്ടായില്ലെന്ന് റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗവേഷണ സ്ഥാപനമായ കോട്ടാലിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പലിശ കുറവിലൂടെയുണ്ടായ നേട്ടത്തേക്കാൾ അധികമാണ് ഈ കാലയളവിൽ രാജ്യത്തെ വീടുവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

2025 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രകൾ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലർക്കും ഒട്ടേറെ ആശങ്കകൾ ഉണ്ടാകാറുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എതൊക്കെ യാത്രാ വാക്സിനുകൾ എടുക്കണമെന്നും കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

2025 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന ഒട്ടേറെ മലയാളികളും രാജ്യാന്തര വിദ്യാർത്ഥികളുമൊക്കെ ആദ്യം ചെയ്യുന്ന ജോലികളിലൊന്നാണ് ഭക്ഷണ വിതരണം. എന്നാൽ, പലപ്പോഴും മിനിമം വേജസ് പോലും ലഭിക്കാത്ത ഈ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

വിപണി സജീവമാകുന്ന ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഓഫർ ദിനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. GHOST STORE പോലുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി അറിയാം...

2025 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..