Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.
Kallara Panchayath Pachathuruth" refers to a significant "pachathuruthu" (green island) project established within the Kallara Grama Panchayath, located in the Kottayam district of Kerala, India. This project, a state-recognized initiative by the Haritha Keralam Mission, received top honors in the local self-government category for its role in combating climate change and restoring the environment. The Kallara Panchayath's green island, situated on a 40-cent plot near SKV UP School, was developed under the Kallara Grama Panchayath's employment guarantee scheme and is maintained by various local stakeholders.
2024 ൽ ഗോളം,തെക്കു വടക്ക് തുടങ്ങിയ സിനിമകളിലൂടെ അരങ്ങേറിയ താരം 2025 ൽ എത്തി നിൽക്കുമ്പോൾ വളയിലൂടെ ഗംഭീരം പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ,മറ്റാരുമല്ല ശീതൾ ജോസഫ് .ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ശീതൾ ജോസഫ്ആണ് സിനിമ വിശേഷങ്ങളുമായി ഇന്ന് lime ലൈറ്റിൽ കൂടെ ഉള്ളത്
മെന്റൽ സ്ട്രെസ് ഹൈ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ മൈൻഡ് ഒന്ന് ഫ്രീ ആക്കാൻ ,പ്രകൃതിയുമായി ചേർന്നിരിക്കാൻ നിങ്ങൾക്കൊരു അവസരം ലഭിച്ചാലോ...അതും ക്രിയേറ്റിവിറ്റിയുടെ ലോകത്ത് നിങ്ങൾക്കു സ്വയം മറക്കാൻ ഒരവസരം.എങ്കിൽ നിങ്ങളെ കാത്തു റീമ സിംഗ് ഉണ്ട്. പോട്ടറി എന്ന അത്ഭുത ലോകം നിങ്ങള്‍ക്ക് പരിചയപ്പെടുത്താൻ, സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുമായി.പ്രകൃതിയോടും കലയോടും ചേർന്ന് നിന്ന് കൊണ്ട് വിജയകരമായി മുൻപോട്ടു പോകുന്ന സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുടെയും റീമ സിംഗ്ന്റെയും വിജയകഥ അറിയാം സ്ത്രീപദത്തിലൂടെ.
മുൻ പരിചയങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു മേഖലയിലേക്കു കാൽ എടുത്തു വയ്ക്കുന്നു.മാസങ്ങൾക്കുളിൽ ആ മേഖലയിൽ ലോക റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കുക.സാധ്യമായ ഈ സ്വപനം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ബെൻ സണ്ണി വർഗീസ്.ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ ചുരുങ്ങിയ സമയംകൊണ്ട് വരച്ചാണ് ബെൻ ഈ റെക്കോർഡുകളത്രയും നേടിയെടുത്തത്. വരച്ചതാവട്ടെ മോഹൻലാലും മമ്മൂട്ടിയുമടക്കം ആറ് പ്രമുഖ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും. ബെൻ സണ്ണിയുടെ റെക്കോർഡ് യാത്ര ഇന്നറിയാം ഫോക്കസിലൂടെ..
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ചു വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ ദിനങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. റിപ്പോര്‍ട്ടുകൾ പറയുന്നത് ഇന്ത്യയിലെ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് അന്ധതയുമായി ബന്ധപ്പെട്ടുള്ളത്. മരണാനന്തരമാണ് നേത്രദാനം ചെയ്യുന്നത് എങ്കിൽ പോലും പലരും അതിന് തയ്യാറാവാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. നേത്രദാനത്തെക്കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് അതിനു പിന്നിലുള്ള കാരണം.കാഴ്ചയില്ലാത്തവർക്ക് നമ്മുടെ കണ്ണുകളിലൂടെ വെളിച്ചം പകരാനും അവർക്ക് ലോകം കാണുന്നതിനും ഉള്ള അവസരം നമ്മുടെ കണ്ണുകളിലൂടെ ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഈ സാഹചര്യത്തിൽ നേത്രദാനത്തെക്കുറിച്ചും ഇതിന്റെ ആവശ്യകതയേയും പ്രാധാന്യത്തെക്കുറിച്ചും ഇന്ന് അറിഞ്ഞാലോ ആരോഗ്യ മംഗളത്തിലൂടെ. നേതൃദാനം സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനും, കോട്ടയം ജനറൽ ഹോസ്പിറ്റലിലെ കാട്രാക്ട് സർജനുമായ Dr Liju kuriakose
കണ്ണടച്ചു തുറന്നപ്പോൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തിയ വ്യക്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞ ഇന്ത്യയുടെ ഗണിതമാന്ത്രികൻ.ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് അഹമ്മദബാദിയുടെ 27 റെക്കാഡ് തിരുത്തിയ ആലപ്പുഴക്കാരൻ. ഈ വിശേഷങ്ങൾ എല്ലാം യോജിച്ച വ്യക്തി അതാണ് വിവേക് രാജ് .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഗിന്നസ് വിവേക്.ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പമുള്ളത് ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഗിന്നസ് വിവേകാണ്.അറിയാം അദ്ദേഹത്തിന്റെ ഗണിത യാത്രയെ
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആചരിക്കുകയാണ്.ഈ സാഹചര്യത്തിൽ, എത്രനാൾ അമ്മ കുഞ്ഞിനെ മുലയൂട്ടണം? കുഞ്ഞിനും, അമ്മക്കും മുലയൂട്ടല്‍ എങ്ങനെ ഗുണം ചെയ്യുന്നു? ശൈശവാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ മുലയൂട്ടലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ?മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളിൽ പലർക്കും സംശയങ്ങളേറെയുമാണ്.ഇന്ന് ആരോഗ്യ മംഗളത്തിൽ മുലയൂട്ടൽ സംബന്ധിച്ച ഇത്തരം സംശയങ്ങൾക്കുള്ള മറുപടികളുമായി ചേരുന്നു Thellakom Mitera Hospital, Consultant Paediatrician Dr Merin Sneha James .
AMMA MADHURAM | BREASTFEEDING WEEK PROGRAM | NHM KOTTAYAM | RADIO MANGALAM | DR.ANOOPA LUCAS
KERALA JUNCTION | AMMAKORU PUSTHAKAM | Govt. LP SCHOOL PANGADA RADIO MANGALAM 91.2
അപൂർവങ്ങളിൽ അപൂർവ്വമായി കുട്ടികളിൽ കണ്ടുവരുന്ന ഒവേറിയൻ ടോർഷൻ എന്ന അവസ്ഥ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുകൊണ്ട് ഒരു വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മിറ്റേര ഹോസ്പിറ്റൽ.
STOP DRUGS SAVE LIVES STARTING POINT : HORIZON MOTORS SERVICE CENTREFINISHOING POINT : CMS COLLEGEPRIZE WORTH 1,00,000/-OFFICIAL RADIO PARTNER : RADIO MANGALAM 91.2
തുമ്മലും മൂക്കൊലിപ്പും വിട്ടുമാറുന്നില്ല, ചെവിയിലും കണ്ണിലും ചൊറിച്ചിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളും അനുഭവിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾ കടന്നു പോകുന്നത് അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയിലൂടെ ആണ്.കുറേയൊക്കെ അവഗണിച്ചും ഇടയ്ക്കിടക്കു മരുന്നു കഴിച്ചും, ഒറ്റമൂലികൾക്കു പിന്നാലെ പോയും പലരും ഈ അവസ്ഥ തിരിച്ചറിയാനും ചികിത്സിക്കാനും വൈകാറുണ്ട്. ഇതിൻ്റെ പ്രധാന കാരണം ശരിയായ അവബോധമില്ലായ്‌മയാണ്. അതിനാൽ ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയെ കുറിച്ച് .ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ ENT Consultant Dr Annapoorna
KERALA JN | Govt. UPS AKKARAPPADAM | THIRIKE | ANTI DRUG CAMPAIGN
സ്വപ്നങ്ങൾ വ്യത്യസ്തമായിരിക്കണം,താൻ ആയിരിക്കുന്ന മേഖലയിൽ ദി ബേസ്ഡ് ആവണം ,സമൂഹത്തിനായി പ്രവർത്തിക്കണം ഈ ആഗ്രഹങ്ങൾ ഉള്ള ഇൻസ്പയറിങ് ആയ ജീവിതം നയിക്കുന്ന പി കെ കുമാർ ആണ് ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പം ചേരുന്നത്.നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് പി കെ കുമാർനെ മാത്രം അല്ല ,ഇൻസ്പയർ കുമാർനെയും ഗിന്നസ് കുമാറിനെയും കൂടിയാണ്.ബാക്ക് വേർഡ് ബ്രെയിൻ സൈക്കിളിലും, പെന്നിഫാത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഗിന്നസ് റെക്കാഡിട്ട ഫിസിയോതെറാപ്പിസ്റ്റും പേഴ്‌സണാലിറ്റി ഡെവലപ്മെന്റ് അധ്യാപകനും ഗൗരീശപട്ടത്തെ ഇൻസ്പെയർ ഫിസിയോ ആന്റ് ടയറ്ററ്റിക്സ് ഡയറക്ടറും ചീഫ് ഫിസിയോ തെറാപ്പിസ്റ്റുമായ ഇൻസ്പയർ കുമാറിനെ അറിയാം ഇന്ന് ദി ഫോക്കസിലൂടെ ..
' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' ഇത് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം നമ്മുക്ക് നൽകുന്ന സന്ദേശമാണ്.ഈ സന്ദേശത്തിൽ തന്നെ ഉണ്ട് എന്താണ് യോഗ, യോഗ ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ട്ടിക്കുന്ന സ്വാധീനം എത്രത്തോളമാണ് എന്നതിനുള്ള ഉത്തരങ്ങളും..ഇത്രയേറെ അറിവുകൾക്കൊപ്പം തന്നെ ശരിയായി എങ്ങനെ യോഗ അഭ്യസിക്കാം ,ആർക്കൊക്കെ യോഗ അഭ്യസിക്കാം ,തുടങ്ങി നിരവധി ചോദ്യങ്ങളും ബാക്കിയാണല്ലേ .ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ AMAI മണർകാട് ഏര്യയും റേഡിയോ മംഗളവും സംയുക്തമായി അവതരിപ്പിക്കുന്ന ആരോഗ്യ മംഗളത്തിൽ യോഗ സംബന്ധിച്ച അറിവുകളുമായി ചേരുന്നുDr. Akhil Tom MathewBAMS, MSc. Yoga & Geriatric CounsellingAyurveda Physician, Yoga InstructorAMAI Kottayam District Treasurer
Near Uzhavoor Block Panchayat Office, Kozha Р.О.,Kuravilangadu, Kottayam - 686634 04822-292164
സർജറി എന്ന് കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും.എന്നാൽ പലപ്പോഴും ഈ അമിത ഭയത്തിന്റെ ആവശ്യവും ഉണ്ടാവാറില്ല.കാരണം വ്യക്തമായ ആരോഗ്യ അറിവുകൾ ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.സർജറി സംബന്ധിച്ച ഇത്തരം സംശയങ്ങളെ കുറിച്ചുള്ള വിശദ അറിവുകളുമായി ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ General and Laparoscopic Surgeon Dr.Josna.K.Jose
റേഡിയോ മംഗളം കേരള ജംഗ്ഷൻ - 'അരങ്ങ് 2025' - കുടുംബശ്രീ സംസ്ഥാന കലോത്സവം.
NENDOOR SKV GOVT. HSS | PUSTHAKAVANDI PROJECT
വന്ധ്യതാ എന്നത് കേട്ട് പരിചയമുള്ള വാക്കു ആണ് എങ്കിലും ,എന്താണ് വന്ധ്യതാ എന്നും എപ്പോഴാണ് ചികിത്സ തേടേണ്ടതും എന്നും ഉൾപ്പെടെ പല സംശയങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഗര്ഭധാരണത്തിനായി പലവിധ ചികിത്സാരീതികളുള്ള ഈ കാലഘട്ടത്തിൽ അവയെ കുറിച്ച് വിശദമാക്കുന്നതിനും വന്ധ്യതാ സംബന്ധിച്ച തെറ്റിധാരണകൾക്കു വ്യക്തത് വരുത്തുന്നതിനായി ഇന്ന് ആരോഗ്യമംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ ഫെർട്ടിലിറ്റി Department HOD Dr. Raju R Nair
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി നമ്മുക്ക് വർണിക്കാൻ സാധിക്കും .അതുപോലെ ആ ബന്ധത്തെ ഓർമകളായി മനോഹരമായി സൂക്ഷിക്കാൻ സാധിച്ചാലോ . മുലപ്പാൽ, കുഞ്ഞിന്റെ ആദ്യത്തെ മുടിയിഴകൾ, വരണ്ടുവീണ പൊക്കിൾക്കൊടി, കുഞ്ഞിന്റെ ആദ്യമായി കൊഴിഞ്ഞ പല്ല്, മുടി, നഖം എന്നിവയൊക്കെ ഉപയോഗിച്ച ഈ ഓർമകളെ ഇന്ന് നമ്മുക്ക് സൂക്ഷിക്കാൻ സാധിക്കും .അത്തരത്തിൽ ഓർമകൾ സൃഷ്ട്ടിക്കുന്ന മാ ഹാലിബ് സംരംഭത്തിന്റെ അമരക്കാരി തസ്ലീമയാണ് സ്ത്രീപദത്തിൽ കൂടെ ചേരുന്നത് .
മുണ്ടക്കയം ചാച്ചിക്കവലയിൽ സൗമ്യത കുടുംബശ്രീയുടെ നേതൃത്വത്തിൽ നവവധുക്കൾക്കും നിർധനർക്കും വേണ്ടി ആരംഭിച്ച ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തന വിശേഷങ്ങളുമായി കേരള ജംഗ്ഷൻ.
Block Resource Centre of SSA Vaikom is situated at Thalayolaparambu. This BRC is one among the 13 BRCs in Kottayam District.The motto of BRCs is to improve the quality of education.
ഓർമശക്തി വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് ഒരു മലയാളിയുടെ പേരിലാണ്. 2015 ൽ നേപ്പാൾ സ്വദേശി സ്വന്തമാക്കിയ റെക്കോഡ് തിരുത്തി നേട്ടം സ്വന്തമാക്കിയ ശാന്തി സത്യൻ അനിത് സൂര്യയുടെ പേരിൽ.ഒരു മിനിറ്റ് സമയം കൊണ്ട് മുന്നിൽ നിരത്തിവെച്ചിരിക്കുന്ന വസ്തുക്കൾ ക്രമമായി ഒർമിക്കുകയും പിന്നീട് അതേ ക്രമത്തിൽ തിരികെ അടുക്കിവെക്കുകയും ചെയ്യുന്ന ‘ലോങസ്റ്റ് സ്വീകൻസ് ഒാഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇൻ വൺ മിനിറ്റ്' എന്ന ഇനത്തിലാണ് റെക്കോഡ് നേട്ടം.ഇന്ന് ദി ഫോക്കസിലൂടെ നമ്മുക്കറിയാൻ ശാന്തി സത്യൻ അനിത് സൂര്യയുടെ വിജയ കഥ.
പല തരം ശാരീരികാവസ്ഥകളിലൂടെ തുടർച്ചയായി കടന്നുപോകുന്നവരാണ് സ്ത്രീകൾ. ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ പലരും അവഗണിക്കാറുണ്ട്. എന്നാൽ ഇങ്ങനെ അവഗണിക്കേണ്ട ലക്ഷണങ്ങൾ അല്ല അവ.റീപ്രൊഡക്ടിവ് സിസ്റ്റത്തിനെ ബാധിക്കുന്ന രോഗങ്ങളുടെ മുന്നറിയിപ്പുകൾ വരെ ആവാം അവ .ഇത്തരത്തിൽ സ്ത്രീകളുടെ റീപ്രൊഡക്ടിവ് സിസ്റ്റത്തിനെ ബാധിക്കുന്ന ഗൈനക്കോളജിക്കൽ കാൻസറുകളും അവയുടെ ലക്ഷണങ്ങളും, ചികിത്സ രീതികളെയും കുറിച്ച് കൂടുതൽ അറിയാം ആരോഗ്യമംഗളത്തിലൂടെ. ആരോഗ്യമംഗളത്തിൽ ഇന്ന് ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ Consultant Gynaecologic Oncologist Dr Anu N Joseph
സൗജന്യ ചിത്രകലാ പരിശീലനംഎസ്മോ ആർട്ട് അക്കാദമി കോട്ടയം നാഗമ്പടത്ത് കുട്ടികൾക്ക് ഈ മധ്യവേനലവധിക്കാലത്ത് സൗജന്യ ചിത്രകലാ പരിശീലനം നൽകുന്നു. 2022 മുതൽ കൊല്ലം -വള്ളിക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന എസ്മോ ആർട്ട് അക്കാദമി കോട്ടയത്ത് പുതിയ ബ്രാഞ്ച് തുടങ്ങുന്നതിൻ്റെ ഭാഗമായാണ് ഈ സേവനമെന്ന് ആർട്ട് ക്യൂറേറ്റർ ആർട്ടിസ്റ്റ് എൻ. അജയൻ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ചിത്ര -ശില്പ കലയിൽ പരിശീലനം നൽകുക, പ്രൊഫഷണൽ ചിത്രശില്പ കലോപാസകർക്ക് സ്റ്റുഡിയോ കം റസിഡൻ്റ് സൗകര്യം ഒരുക്കുക,ആർട്ട് ഗാലറികൾ സ്ഥാപിക്കുക, സൗന്ദര്യ ശാസ്ത്രസംബന്ധിയായ വിഷയങ്ങളിൽ ചർച്ചാ ക്ലാസ്സുകൾ, സെമിനാറുകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് അക്കാദമി ലക്ഷ്യം വയ്ക്കുന്നത്. ഏപ്രിൽ 11 ന് ആർട്ട് അക്കാദമിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് ഡി സി ബുക്സ് സാരഥിയായ ശ്രീ രവി ഡീ സീ യാണ്. ലാവണ്യശാസ്ത്രത്തിന് ഒരാമുഖം എന്ന വിഷയത്തിൽ ശ്രീ മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും. മനോജ് വൈലൂർ, ടെൻസിംഗ് ജോസഫ്, സജിതാശങ്കർ, എം.എസ് ദിലീപ്, ശ്രീ. വിജയകുമാർ, പാർത്ഥസാരഥി വർമ്മ, അരുൺ വാസുദേവൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. ഏപ്രിൽ 11-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാഗമ്പടം -ചുങ്കം റോഡിൽ (പനയക്കഴിപ്പ് കര) തലവന്നാട്ട് ഇല്ലം വക ശ്രീ ശങ്കരപുരം ക്ഷേത്രാങ്കണത്തിൽ
KERALA JUNCTION | KARIYAMPADAM TOURIST VILLAGE | KOTTAYAM
മസ്‌കുലാര്‍ ഡിസ്‌ടോഫി എന്ന അസുഖം കാലുകളെ തളര്‍ത്തിയപ്പോഴും, പതറാതെ പഠിച്ച് മുന്നേറി ഇന്നൊരു അധ്യാപികയും, ഡിസേബിള്‍ ആയിട്ടുള്ള ഒരുപാട് പേര്‍ക്ക് കരുതലുമായ... K.U സിനി ടീച്ചറാണ് ദി ഫോക്കസില്‍ ചേരുന്നത്
നെറ്റിപ്പട്ടം നിർമ്മിക്കണം എന്ന് ഒരു ആഗ്രഹം തോന്നി .ഒഴിഞ്ഞ ചില്ലുകുപ്പികളിൽ മുത്തുകൾ പതിപ്പിച്ചു ആദ്യം ഒരു പരീക്ഷണം നടത്തി. പിന്നീട് ഒഴിവു സമയങ്ങളിൽ ചെറിയ നെറ്റിപട്ടങ്ങൾ നിർമ്മിച്ച് തുടങ്ങി .ഇന്ന് ആ പരീക്ഷണങ്ങൾ ഒരു സംരംഭകയെ ആണ് സമ്മാനിച്ചത്.അമ്പിളി നന്ദകുമാർനെ ..ഇന്ന്നമ്മളോടൊപ്പം സ്ത്രീപദത്തിൽ ചേരുന്നതും കൗതുകവും ഇഷ്ട്ടവും നെഞ്ചോട് ചേർത്തു നെറ്റിപ്പട്ട നിർമാണം ആരംഭിച്ചു ഇന്ന് സ്ഥിരവരുമാനം നേടുന്ന സംരംഭക അമ്പിളി നന്ദകുമാർ
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച സര്‍പ്പ പ്രൊജക്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി കഴിഞ്ഞിരിക്കുകയാണ്.ജനവാസമേഖലകളില്‍ എത്തുന്ന അപകടകാരികളായ വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യ സാന്നിധ്യമില്ലാത്ത വനപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പാമ്പുകടി മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ആരംഭിച്ച സർപ്പ പ്രോജക്ടിന്റെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്. പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കോട്ടയം ഡിവിഷണൽ ഫോറെസ്റ് ഓഫീസർ എൻ.രാജേഷ് ഐ എഫ് എസ്.
കാഴ്ചയുടെ നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം .ഗ്ലോക്കോമ ..നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുള്ള ആശങ്കാജനകമായ ഈ സാഹചര്യത്തിൽ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുകയാണ്. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യവുമാണ്.അറിയാം കാഴ്ചയുടെ നിശബ്ദ കൊലയാളി, ഗ്ലോക്കോമയെ കുറിച്ച് ആരോഗ്യമംഗളത്തിലൂടെ.ആരോഗ്യമംഗളത്തിൽ ചേരുന്നു ASG VASAN EYE CARE HOSPITAL , KOTTAYAMSenior Consultant Ophthalmologist Dr. Asha James
RADIO MANGALAM 91.2 | LIME LIGHT #THE #EXCLUSIVE #CHAT #SHOW AISHWARYA MITHUN KOROTH
ആരോഗ്യകരമായി എങ്ങനെ വേനലിനെ അതിജീവിക്കാം എന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ .നിങ്ങളുടെ ഈ ആശങ്കയിൽ വേനൽക്കാല ത്വക്കു രോഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ വേനൽക്കാലമാവുമ്പോൾ ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും പരിചരണ രീതികളെ കുറിച്ചും അറിയാം ആരോഗ്യമംഗളത്തിലൂടെ......ആരോഗ്യമംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ Consultant Dermatologist & Cosmetologist Dr. ANU SARAH PHILIP
വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യ നിയമനം കിട്ടിയ വനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസറും റാപ്പിഡ് റെസ്പോൺസ് ടീം അംഗവുമായ ജി എസ് രോഷ്നി യാണ് ഈ വനിതാ ദിനത്തിൽ നമ്മുക്കൊപ്പം ചേരുന്നത്.വന്യജീവികളെയും പാമ്പുകളെയും എല്ലാം ഒരുപാട് ഇഷ്ട്ടപ്പെടുന്ന ,ഈ വനിതാ മിണ്ടാപ്രാണികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കുന്ന തന്റെ ഈ ജോലി ഒരുപാട് ഇഷ്ട്ടപ്പെടുകയാണ്.ഇന്ന്പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന മുഖങ്ങളിൽ ഒന്നായും റോഷ്‌നി മാറിക്കഴിഞ്ഞു .ഈ വനിതാ ദിനത്തിൽ അറിയാം വന്യജീവികളുടെ സംരക്ഷക റോഷ്‌നിയുടെ ഇൻസ്പയറിങ് സ്റ്റോറി ..
റേഡിയോ മംഗളത്തിന്റെ എല്ലാ പ്രിയ ശ്രോതാക്കൾക്കും അന്താരാഷ്ട്ര വനിതാദിന സ്പെഷ്യൽ കേരള ജംഗ്‌ഷനിലേക്കു സ്വാഗതം.ഈ വനിതാ ദിനം 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്ന സന്ദേശവുമായി മുൻപോട്ടു പോകുമ്പോൾ കേരള ജംഗ്‌ഷനിലൂടെ കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസയുടെ വിശേഷങ്ങൾ ആണ് പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്.സ്പോർട്ട്സ് എന്നതിന് കേവലം കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം മാത്രമല്ല മിറച്ച് എന്ന സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹ്യ പരവുമായ വളർച്ചയ്ക്കും വികസനത്തിനും സാധ്യമാക്കുന്ന ഉപാധി കൂടിയാണ്. സ്ത്രീകളേയും പെൺകുട്ടികളേയും ടീം വർക്ക്, സ്വാശ്രയത്വം, പ്രതിരോധം, ആത്മവിശ്വാസം എന്നിവ വളർത്തി ലിംഗസമത്വ സമൂഹം സൃഷ്ടിക്കുന്നതിനും സ്റ്റീരിയോ ടൈപ്പ് മനോഭാവങ്ങളേയും സാമൂഹിക മാനദണ്ഡങ്ങളേയും തിരുത്തുന്നതിനും കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസ സംഘടിപ്പിക്കുമ്പോൾ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു .....കുടുംബശ്രീ കോട്ടയം ജില്ലാ Snehitha Gender Help Desk ,Counselor & cordinator Dr. Unnimol
Glitz N GlamGnG Miss & Mrs KeralamThe Crown of Glory
മാർച്ച് 3 ലോക കേൾവി ദിനം .കേൾവിയുടെ പ്രാധാന്യത്തെ കുറിച്ച് അറിയാമെങ്കിലും ആവശ്യമായ പരിചരണം നൽകാതെ പലരും അവഗണിക്കുന്ന ഒന്നാണ് ശ്രവണശേഷി.ഈ കേൾവി ദിനത്തിൽ സുരക്ഷിതമായ കേൾവി സ്വന്തമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ,നമ്മൾ അറിഞ്ഞോ അറിയാതയോ കേൾവിയെ ബാധിക്കും വിധം ചെയ്യുന്ന പ്രവർത്തികൾ എന്തൊക്കെയാണ് എന്ന് വിശദമായി അറിയാം ആരോഗ്യമംഗളത്തിലൂടെ.ആരോഗ്യമംഗളത്തിൽ ചേരുന്നു Kottayan general hospital ദേശീയ ബാധിരത നിയന്ത്രണ നിവാരണം പദ്ധതി VIJAYA LEKSHMI (AUDIOLOGIST)
പല രോഗങ്ങളുടെയും മൂലകാരണം ഒബീസിറ്റി ആണ് എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അപ്പോൾ എന്തുകൊണ്ടായിരിക്കും ഒബീസിറ്റിയെ ഒരു രോഗാവസ്ഥ ആയി കണക്കാക്കുന്നത് ? ഒബീസിറ്റിയെ ശരിയായ മാര്ഗങ്ങളിലൂടെ എങ്ങനെയെല്ലാം പ്രതിരോധിക്കാം ഇങ്ങനെ ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാവില്ലേ .സൊ ഈ സംശയങ്ങൾക്കുള്ള ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ Consultant Endocrinologist Dr Antresa Jose
RTO ENFORCEMENT KOTTAYAM മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ . അശോക് കുമാർ ഫെബ്രുവരി 4 , 5 , 6 കോട്ടയം , ചങ്ങനാശ്ശേരി , വൈക്കം , പാലാ , ഉഴവൂർ , കാഞ്ഞിരപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ
#LAGMIMENON ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ പകർന്നു നൽകിയ വീര്യം ,അഭിമാനം ഇവയെല്ലാം ഒരു വാക്കിലോ വാചകത്തിലോ അവതരിപ്പിക്കാൻ കഴിയുമോ എന്നറിയില്ല .എന്നാൽ അവർ കൈമാറിയ ചില മൂല്യങ്ങൾ ഉണ്ട് .പരിശ്രമിക്കാനും വിജയിക്കാനും പ്രേരിപ്പിക്കുന്ന മൂല്യങ്ങൾ. അവ മുറുകെ പിടിച്ചു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ തൂവലിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്,star independent അവാർഡ്, URF അവാർഡ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ കലാകാരി ലാഗ്‌മി മേനോൻ ആണ് ദി ഫോക്കസിൽ കൂടെ ചേരുന്നത്,.
#സ്ത്രീപദത്തിൽ #സഞ്ജന വീടിനുള്ളിലെ മുറിക്കുള്ളിൽ തുടങ്ങിയ ഒരു സംരംഭം. ആ കൊച്ചു സംരംഭം 5 വർഷത്തെ കഠിനാധ്വാനത്തിൽ വളർന്നു..2024 ൽ സ്വന്തമായി ഒരു physical ഔട്ട്ലെറ്റ് തുറന്നു. ദി bow സ്റ്റോറി , natyajewels എന്നീ സംരംഭങ്ങളുടെ അമരക്കാരി സഞ്ജനയുടെ 5 വർഷത്തെ സംരംഭക യാത്രയുടെ ചുരുക്കമാണ് ചെറിയ വാക്കുകളിൽ ഇപ്പോള് പറഞ്ഞു നിർത്തിയത് .സഞ്ജനയുടെ ഇതുവരെയുള്ള സംരംഭകാനുഭവങ്ങൾ കേൾക്കാം സ്ത്രീപദത്തിലൂടെ .
കൊമ്പാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ കൂട്ടമാക്കൽ തുറന്ന വായനശാല വിശേഷങ്ങളുമായി റേഡിയോ മംഗളം കേരള ജംഗ്ഷൻ KERALA JUNCTION | PUSTHAKAVANDI | KOMPARA ST. ANTONY'S L.P SCHOOL
2013 ൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് സ്‌നേഹിതയുടെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത് .അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്.വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചു നടപ്പിലാക്കുന്ന സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്ന്റ്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കുടുംബശ്രീ കോട്ടയം ജില്ലാ Snehitha Gender Help Desk ,Counselor & cordinator Dr. Unnimol.
ANISH MOHAN KOTTAYAM Personal CoachInspirational Trainer, Business Coach, Clarity Coach & Social Changer Anish Mohan is a leading Personal Transformation Coach and an Inspirational Trainer of International repute with excellent track records and proven results. He is a Certified Professional Trainer and Coach from Farookh Sensei's [a licensed team member of Les Brown(No:1 Motivational Speaker in the world) & John C Maxwell (No:1 Leadership Coach in the world)] LEDGE InternationalBeing a result-oriented coach, he inspires his audience to unlock their potential to experience life's boundless possibilities. He has delivered more than 2100 live sessions, addressed more than 6 lakh people in over 25 countries (online & offline) since 2010. His positive attitude, dedication, and visionary ideas made him the No:1 influential and inspirational storyteller in Kerala as well as a better human being.He is honored and acclaimed as one among the Top 10 Young Outstanding Person of the World(TOYP), by the Junior Chamber International in 2019. His life is proof that progress is impossible without transformation.
Migraine Headaches Symptoms and remedies in Homeopathy Dr. Anitha Anil
ആന്റിബയോട്ടിക് മരുന്നുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടികളുമായി ആരോഗ്യമംഗളത്തിൽ കൂടെ ചേർന്നത് തെള്ളകം മിത്തേര ഹോസ്പിറ്റലിലെ Microbiologist Dr Deepthi Madhu
NINGALARIYAAN | JOBY JOHN | POCKET MART | THE KUDUMBASREE STORE
AROGYAMANGALAM | Dr. RAMYA | COPD | MITERA HOSPITAL എന്താണ് സി. ഒ പി.ഡി ,എങ്ങനെ ആണ് ഈ രോഗാവസ്ഥ ഒരാളെ ബാധിക്കുന്നതു ,എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം , ചികിത്സ രീതികൾ എന്തെല്ലാമാണ് ,എന്നീ ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേർന്നത് MITERA HOSPITAL THELLAKOM PULMONOLOGIST Dr . RAMYA S